കോഴിക്കോട്: ലക്ഷദ്വീപ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ (LSA) ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. വിപുലമായി സംഘടിപ്പിച്ച പരിപാടിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയം വേദിയായി. LSA കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പി. മിസ്ബാഹുദ്ധീൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബഹുമാന്യനായ കേരള വനം വകുപ്പ് മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മന്ത്രി ഇഫ്താർ സന്ദേശം നൽകുകയും കൂടാതെ പ്രഫുൽ ഖോഡാ പട്ടേൽ അഡ്മിനിസ്ട്രേറ്റർ നടത്തുന്ന നിർഭാഗ്യകരമായ നടപടികളും ഇതിലൂടെ ലക്ഷദ്വീപ് ജനത നേരിടുന്ന വെല്ലുവിളികളും സംസാര വിശയമായി, ഒപ്പം ഇതിനെതിരെ LSA നടത്തുന്ന പ്രതിരോധ സമരങ്ങളെയും അദ്ദേഹം ഓർമ്മപ്പെടുത്തി. ലക്ഷദ്വീപ് സ്വയംപര്യാപ്തമാവേണ്ടതിന്റെ ആവശ്യകതകൾ മുൻനിർത്തി മുഖ്യ അതിഥിയായ NCP (SP) ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി അദ്ധ്യക്ഷൻ അഡ്വ. കോയ അറഫ മിറാജ് സംസാരിച്ചു.

കൗമാരക്കാരിൽ കൂടിവരുന്ന ലഹരിക്കെതിരായ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി LSA കേന്ദ്ര കമ്മിറ്റിക്കു കീഴിൽ ‘LSA Anti Drug Cell’ രൂപീകരിച്ചതായി അധ്യക്ഷൻ പി. മിസ്ബാഹുദ്ധീൻ അറിയിച്ചു. സംഘടനക്കകത്തുനിന്ന് തന്നെ ഇതിന്റെ ആദ്യ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും സംഘടനാ പ്രവർത്തകർ ലഹരി ഉപയോഗിച്ചാൽ താക്കീത് നൽകുമെന്നും സഹകരിക്കാത്ത പക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

കേരളത്തിലെ പ്രളയകാലത്തും, വിവിധ പ്രതിസന്ധി ഘട്ടങ്ങളിലും, ലക്ഷദ്വീപ് വിദ്യാർത്ഥികൾക്കും ജനതക്കും LSA യുടെ ഇടപെടലുകൾക്ക് പിന്തുണ നൽകിയ മന്ത്രി എ.കെ. ശശീന്ദ്രനെ, LSA കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ ആദരിച്ചു.

ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ പങ്കെടുത്തു. NCP (SP) കേരള സംസ്ഥാന വർക്കിംങ് കമ്മിറ്റി പ്രസിഡന്റ് ശ്രീ. സുരേഷ് ബാബു, NCP (SP) കോഴിക്കോട് ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദ് സാഹിബ്, മഅദിൻ പബ്ലിക്ക് സ്കൂൾ വൈസ് പ്രിൻസിപ്പാൾ സയ്യിദ് മുഹമ്മദ് അമീൻ സാഹിബ്, NCP (SP) ലക്ഷദ്വീപ് മെയിൽലാന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് Dr. ഹുസൈൻ മനിക്ഫാൻ, NYC കേരള സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.ജൂലേഷ്, LSA അഡ്വൈസറി ബോഡ് അംഗം മുജീബ് ഖാൻ എന്നിവർ പരിപാടിയിൽ ആശംസ അർപ്പിച്ച് സംസാരിച്ചു. ഹാഫിള് തമീം പ്രാർഥനക്ക് നേതൃത്വം നൽകി. ഇഫ്ത്താർ മീറ്റ് ജോയിന്റ് കൺവീനർ മുഹമ്മദ് നജാത്ത് തൻവീർ പരിപാടിക്ക് നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here