കവരത്തി: ലക്ഷദ്വീപ് വിദ്യാർത്ഥികൾക്കും ഫുട്ബോൾ താരങ്ങൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി നീലഗിരി കോളേജ് സ്പോർട്സ് അക്കാദമിയും ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷനും ധാരണാപത്രം ഒപ്പുവെച്ചു. പഠനത്തിനൊപ്പം കായിക രംഗത്തും മികച്ച അവസരങ്ങളൊരുക്കുക എന്നതാണ് ധാരണ പത്രത്തിന്റെ ലക്ഷ്യം.

ഈ സഹകരണം ലക്ഷദ്വീപ് വിദ്യാർത്ഥികൾകൾക്ക് സ്‌കോളർഷിപ്പുകൾ വഴി ഉന്നത വിദ്യാഭ്യാസത്തിനും ഫുട്ബോൾ പരിശീലനത്തിനുമുള്ള പുതിയ വഴികൾ തുറക്കും. കായികരംഗത്ത് മികവ് പുലർത്തുന്ന യുവതാരങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള പരിശീലനം ലഭ്യമാകുന്നതിനും മികച്ച ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുന്നതിനും ഈ കരാർ വലിയ കരുത്താകും.

ലക്ഷദ്വീപിൽ നടന്ന ചടങ്ങിൽ നീലഗിരി കോളേജ് കായികവിഭാഗം മേധാവി ഡോ. സരിൽ വർഗീസ്, ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പി.കെ. മുഹമ്മദാലി, സെക്രട്ടറി നിസാമുദീൻ, യൂത്ത് ഓർഗനൈസർ എസ്. ഷെർഷാദ് എന്നിവരും നിരവധി പ്രമുഖരും പങ്കെടുത്തു.

1 COMMENT

  1. MV Lagoons. 17/03/2025 HS effect കിൽത്തൻ ദ്വീപിൽ വെസൽ ക്യാൻസൽ ആയതിന്റെ പേരിൽ കപ്പലിൽ നിന്നും യാത്രക്കാരെ ഇറക്കാൻ സമ്മതിക്കാതെ കോൺഗ്രസുകാർ പ്രശ്നം ഉണ്ടാക്കിയതിന്റെ പേരിൽ കിൽത്തനിൽ ഇറങ്ങെണ്ട യാത്രക്കാർ കപ്പലിൽ കുടുങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here