
ആന്ത്രോത്ത്: എസ്.വൈ.എസ് സാന്ത്വനം നടത്തിവരാറുള്ള റമളാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു. നിരാലംബരായ ഇരുനൂറോളം കുടുംബങ്ങൾക്ക് റമളാൻ, പെരുന്നാൾ വേളകളിൽ ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. റിലീഫ് കിറ്റ് വിതരണ ചടങ്ങിൽ ആന്ത്രോത്ത് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് യു.പി ആറ്റക്കോയ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. കാരന്തൂർ മർകസ് മുദരിസ് സയ്യിദ് ജസീൽ തങ്ങൾ, എസ്.വൈ.എസ് ആന്ത്രോത്ത് സർക്കിൾ മുൻ അധ്യക്ഷൻ അബൂബക്കർ ബാഖവി എന്നിവർ സംസാരിച്ചു. ഹിദായത്തുള്ള സഖാഫി, ഹാഷിം സഖാഫി, മറ്റു നേതാക്കൾ പങ്കെടുത്തു.
