
കവരത്തി : ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്,നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി ആൻഡ് ട്രെയിനിംഗ്, കൊച്ചി എന്നിവയുടെ നേതൃത്ത്വത്തിൽ കടൽ പായൽ ക്ലസ്റ്ററിന്റെ മൂല്യവർദ്ധന എന്ന വിഷയത്തെ ആസ്‌പദമാക്കി നാഷണൽ ഫിഷറീസ് ഡെവലപ്പ്മെന്റ് ബോർഡിന്റെ സഹകരണത്തോടെ ഏക ദിന ശില്പ ശാല സംഘടിപ്പിച്ചു. ലക്ഷദ്വീപ് കവരത്തി സെക്രട്ടറിയേറ്റ് മൾട്ടി പർപ്പസ് ഹാളിൽ നടന്ന പരിപാടി ഡയറക്ടറേറ്റ് ഓഫ് ഫിഷറീസിലെ സ്പെഷ്യൽ സെക്രട്ടറിയും ഡയറക്ടറുമായ ശ്രീ ഖുൽദിപ് സിംഗ് ടാക്കൂർ ഉദ്ഘാടനം ചെയ്തു. മത്സ്യബന്ധന മേഖലയുടെ മത്സരശേഷി വർധിപ്പിക്കുന്നതിനും ഉയർന്ന വരുമാനം ഉണ്ടാക്കുന്നതിനും കൂടാതെ ഫിഷറീസ്, അക്വാകൾച്ചർ എന്നിവയുടെ വളർച്ചയും വികാസവും സുസ്ഥിരമായ രീതിയിൽ നയിക്കുന്നതിനും വേണ്ടിയുള്ള സർക്കാരിൻ്റെ നിരന്തരമായ പ്രയത്നത്തിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.

ഫലപ്രദമായ കടൽപ്പായൽ കൃഷിക്കാവശ്യമായ അറിവ് നൽകി കൃഷിയുടെ ശേഷി വർദ്ധിപ്പിക്കുക, കടൽപ്പായൽ കൃഷിയുടെ മൂല്യവർദ്ധനത്തിനായി സാങ്കേതികവിദ്യകളും നൂതനമായ രീതികളും പരിചയപ്പെടുത്തി പുതിയ അറിവുകൾ ആളുകൾക്കിടയിലേക്ക് എത്തിക്കുക,അനുഭവങ്ങളും മികച്ച കൃഷി രീതികളും പങ്കിടുന്നതിന് വേണ്ടി കർഷകർ, ഗവേഷകർ, വ്യവസായ വിദഗ്‌ധർ എന്നിവരുൾപ്പെടെയുള്ള പങ്കാളികൾക്കിടയിൽ ഒരു നെറ്റ്‌വർക്കിംഗ് രൂപപ്പെടുത്തുക, കടൽപ്പായിൽ കൃഷിയിൽ പരിസ്ഥിതി സ്വസ്ഥിരമായ രീതികൾ പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ശില്പശാലയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ.
ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെ മുഹമ്മദ് കാസിം പരിപാടിക്ക് സ്വാഗതം പറഞ്ഞു. ഡോക്ടർ കെ മുഹമ്മദ് കോയ (ഫിഷറീസ് ഡെവലപ്പ്മെന്റ് കമ്മിഷണർ) ഡോക്ടർ അബ്ദുൽ അസീസ് പി (സയന്റിസ്റ്), നജീബ് ബിൻ ഹനീഫ് (CEO Zaara ബയോടെക് ), ജാഫർ ഹിഷാം ടി (അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിഷറീസ് ), പിസി സുരേഷ് ബാബു (NABARD ഡിസ്ട്രിക്ട് ഡെവലപ്മെന്റ് മാനേജർ), ഡോക്ടർ രമ്യ എസ്(സീനിയർ സയന്റിസ്റ് ഫിഷ് പ്രോസസ്സിംഗ് ഡിവിഷൻ ), ഡോക്ടർ രഞ്ജു രവി (മാർക്കറ്റിംഗ് ഓഫീസർ NIFPHATT) എന്നിവർ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്ത് സംസാരിച്ചു. ഫിഷറീസ് ഓഫീസർ ജബ്ബാർ ബി പരിപാടിക്ക് നന്ദി അറിയിച്ചു.
