
കൊച്ചി: കേരള-ലക്ഷദ്വീപ് സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി സംഘടിപ്പിച്ച സംവാദ പരിപാടിയെ പറ്റി ദൂരദർശനോട് പ്രതികരിച്ച് ലക്ഷദ്വീപ് വിദ്യാർത്ഥികൾ. സംവാദത്തിലൂടെ കോടതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ അടുത്തറിയാൻ സാധിച്ചെന്നും കൂടാതെ നിയമ നിർവഹണം, പൗരത്വ ബോധം എന്നിവയെ പറ്റി പഠിക്കാൻ കഴിഞ്ഞെന്നുമാണ് വിദ്യാർത്ഥികളുടെ പ്രതികരണം. സംവാദ പരിപാടിയിൽ വയനാട്ടിൽ നിന്നുള്ള കുട്ടികളും പങ്കെടുത്തിരുന്നു.
