
ആന്ത്രോത്ത്: കൊച്ചി ഐസിഎആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തിൽ ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപിലെ ഗവൺമെൻ്റ് കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് അക്വാകൾച്ചർ വിദ്യാർത്ഥികൾക്കായി ഹസാർഡ് അനാലിസിസ് ക്രിട്ടിക്കൽ കൺട്രോൾ പോയിന്റ് (HACCP)എന്ന വിഷയത്തിൽ ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ട്രൈബൽ സബ്- പ്ലാൻ പദ്ധതിയുടെ കീഴിൽ ഫെബ്രുവരി 21 മുതൽ 23 വരെയാണ് പരിശീലന പരിപാടി നടന്നത്.
കോളേജ് പ്രിൻസിപ്പൽ ഡോ. പി.പി. മജ്ദുദ്ദീൻ അൽ ജലാലിയ്യ, അക്വാകൾച്ചർ വിഭാഗം മേധാവി ഡോ. ഷാഹുൽ ഹമീദ് പി.വി.പി എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടുനിന്ന പരിശീലന പരിപാടിയിൽ 29 പെൺകുട്ടികളും 4 ആൺകുട്ടികളുമാണ് പങ്കെടുത്തത്. പരിശീലന പരിപാടിയുടെ റിസോഴ്സ് പേഴ്സണർമാരായി ICAR-CIFT-ൻ്റെ QAM ഡിവിഷനിലെ സ്റ്റാഫ് ഡോ. മാർട്ടിൻ സേവ്യർ (ARS), ഡോ. പങ്കജ് കിഷോർ (ARS), ഡോ. അനുപമ ടി.കെ (ARS), ഡോ. രഞ്ജിത് കുമാർ നാദെല്ല (ARS), ശ്രീമതി പ്രിയ ഇ. ആർ (ARS) എന്നിവർ പങ്കെടുത്തു.
