ആന്ത്രോത്ത്: പ്രഥമ ഇന്റർ ഐലന്റ് പ്രൈസ് മണി ബീച്ച് വോളിബോൾ ടൂർണമെന്റിന് ആന്ത്രോത്ത് ദ്വീപിൽ പ്രൗഢമായ തുടക്കം. ആന്ത്രോത്ത് ഡെപ്യൂട്ടി കളക്ടർ ബുസർ ജംഹർ ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ കൂടിയായ ആന്ത്രോത്ത് സ്കൂൾ കോംപ്ലക്സ് പ്രിൻസിപ്പൽ സാജു തോമസ് സ്വാഗതവും എച്ച്.കെ കുന്നിസീതി മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ആന്ത്രോത്ത് ദ്വീപും കവരത്തിയും നേർക്കുനേർ ഏറ്റുമുട്ടി. എതിരില്ലാത്ത രണ്ടു സെറ്റുകൾക്ക് ആന്ത്രോത്ത് ദ്വീപ് വിജയിച്ചു.
ഒരു ടീമിൽ രണ്ടു കളിക്കാർ മാത്രമാണ് പങ്കെടുക്കുന്നത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ ബിത്ര, മിനിക്കോയ് ഒഴികെയുള്ള എട്ടു ദ്വീപുകളിൽ നിന്നും മത്സരാർത്ഥികൾ പങ്കെടുക്കുന്നുണ്ട്.