കവരത്തി: മത്സ്യബന്ധന തൊഴിലാളികളുടെ മാസ് വേലികളും ഷെഡുകളും തകർത്തത് അപലപനീയമാണെന്ന് ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ളാ സഈദ് പറഞ്ഞു. റവന്യൂ ജീവനക്കാരും പോലീസും ചേർന്ന് ഇത് പൊളിച്ചു നീക്കിയ നടപടി അംഗീകരിക്കാനാവാത്തതുമാണ്.
മത്സ്യബന്ധന തൊഴിലാളികൾ നേരത്തെ തന്നെ ഹൈക്കോടതിയെ സമീപിച്ചു കൊണ്ട് അവർക്ക് അനുകൂലമായ വിധി നേടിയതാണ്. കോടതി ഉത്തരവ് മാനിക്കാതെയുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടികളിൽ എം.പി എന്നുള്ള നിലക്ക് ശക്തമായി പ്രതിഷേധിക്കുന്നതായും മത്സ്യബന്ധന തൊഴിലാളികൾക്ക് എല്ലാവിധ പിന്തുണയും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.