
കൊച്ചി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കടമത്ത് ദ്വീപ് സ്വദേശി നസീമുദ്ധീൻ മരണപ്പെട്ടു. ആലുവ രാജഗിരി ആശുപത്രിയിൽ വെച്ചായിരുന്നു മരണം. അദ്ദേഹത്തിന്റെ ചികിത്സാ ചിലവുകൾക്കായി സുമനസ്സുകളുടെ സഹായം അഭ്യർത്ഥിച്ചു കൊണ്ട് ഇന്നലെ ദ്വീപ് മലയാളിയിലും വാർത്ത നൽകിയിരിക്കുന്നു. അപ്രതീക്ഷിതമായി മരണം സംഭവിച്ചതിനാൽ ഇനി ആരും പണം അയക്കേണ്ടതില്ല എന്ന് കുടുംബം അറിയിച്ചു.
