
കവരത്തി: ദേശീയ ഫുട്ബോൾ എ.ഐ.എഫ്.എഫ് അണ്ടർ 17 എലൈറ്റ് ലീഗ് നിയന്ത്രിക്കാൻ ലക്ഷദ്വീപിൽ നിന്നും ആദ്യമായി രണ്ട് റഫറിമാർ അണിനിരക്കുന്നു. ചെത്ത്ലാത്ത് ദ്വീപ് സ്വദേശികളായ ഷഹസൂം അലി, നിയാസ് ഖാൻ എന്നിവരാണ് ചരിത്രത്തിന്റെ ഭാഗമാവുന്നത്. ലക്ഷദ്വീപ് ഫുഡ്ബോൾ അസോസിയേഷൻ അവരുടെ ഔദ്യോഗിക ചാനൽ വഴിയാണ് ഇക്കാര്യം അറിയിച്ചത്.
