
കവരത്തി: ബി.ജെ.പി ലക്ഷദ്വീപ് ഘടകം അധ്യക്ഷനായി കെ.എൻ കാസ്മിക്കോയയെ വീണ്ടും തിരഞ്ഞെടുത്തു. മുതിർന്ന ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ പൊൻ രാധാകൃഷ്ണൻ റിട്ടേണിംഗ് ഓഫീസറായി കഴിഞ്ഞ ദിവസം കവരത്തിയിൽ നടന്ന സംഘടനാ തിരഞ്ഞെടുപ്പിലാണ് കെ.എൻ കാസ്മിക്കോയയെ വീണ്ടും തിരഞ്ഞെടുത്തത്. ലക്ഷദ്വീപിൽ നിന്നുള്ള ബി.ജെ.പി ദേശീയ കൗൺസിലിൽ അംഗങ്ങളായി എം.പി സെയ്ത് മുഹമ്മദ് കോയ കവരത്തി, പി.സെയ്ത് മുഹമ്മദ് കോയ കിൽത്താൻ എന്നിവരെയും തിരഞ്ഞെടുത്തു.
