കവരത്തി: അമിനി ദ്വീപിലെ വിവിധ ആവശ്യങ്ങളുമായി ബി.ജെ.പി നേതാക്കൾ കളക്ടർ ശ്രീ ഗിരി ശങ്കർ ഐ.എ.എസുമായി ചർച്ച നടത്തുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സിറാജ് കോയ, ജില്ലാ അധ്യക്ഷൻ ടി.പി. ഖാലിദ്‌, യുവമോർച്ച അധ്യക്ഷൻ അഡ്വ: മുഹമ്മദ് സാലിഹ് തുടങ്ങിയവരാണ് കലക്ടറുമായി ചർച്ച നടത്തിയത്. അമിനി ദ്വീപ് സന്ദർശിക്കാൻ നേതാക്കൾ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. അമിനിയിലെ വിദ്യാഭ്യാസ, കായിക മേഖലയിലെ വിഷയങ്ങൾ തുടങ്ങിയവയെക്കുറിച്ചും മറ്റു പൊതുവായ കാര്യങ്ങളും നേതാക്കൾ കളക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഓരോന്നും വിശദമായി ശ്രവിച്ച അദ്ദേഹം അപ്പോൾ തന്നെ വിവിധ വകുപ്പ് മേധാവികളുമായി സംസാരിക്കുകയും പ്രശ്ന പരിഹാരത്തിനായി നിർദ്ദേശം നൽകുകയും ചെയ്തതായി നേതാക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here