ന്യൂഡൽഹി: ഇന്ത്യയിൽ പട്ടം പറത്തൽ സീസണിനു തുടക്കമായി. ലക്ഷദ്വീപ് പട്ടം പറത്തൽ ടീമിന് രണ്ടാമത് ഡൽഹി ഇന്ററനാഷണൽ കൈറ്റ് ഫെസ്റ്റിവലിലേക്ക് ക്ഷണം. ഇത് രണ്ടാം തവണയാണ് ലക്ഷദ്വീപ് കൈറ്റ് ടിമിന് ഫെസ്റ്റിവലിലേക്ക് ക്ഷണം ലഭിക്കുന്നത്. ജനുവരി 12 മുതൽ 15 വരെ ഡൽഹിയിലെ സരായ് കലേക്കാനിൽ വെച്ചാണ് ഫെസ്റ്റ് നടക്കുന്നത്. ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് 5 അംഗ ടീം പങ്കെടുക്കും. കിൽത്താൻ ദ്വീപിൽ ചമയം ഇദ്രീസ് ആണ് കാപ്റ്റൻ. ടീം മാനേജരായി മുഹമ്മദ്‌ നജീബ് , അന്താരാഷ്ട്ര കോഡിനേറ്റർ സി.എച്ച് രാജേഷ്,സി.ഇ.ഓ എസ്.എം കോയ, മീഡിയ കൺവീനർ ജിയാദ് എന്നിവരാണ് പങ്കെടുക്കുന്നത്.

ലോകത്തെ 45 രാജ്യങ്ങളിൽ നിന്നുള്ള 250 ഓളം പട്ടം പറത്തൽ വിദഗ്ധരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 110 ടീമുകളും പങ്കെടുക്കുന്നതാണ് പരിപാടി. മത്സരങ്ങൾ ഇന്ത്യൻ പാരമ്പരാഗത ട്രെയിൻ കൈറ്റുകൾ, പ്രത്യേക രൂപത്തിലുള്ള ആധുനിക പട്ടങ്ങൾ, സ്പോർട്സ് കൈറ്റുകൾ എന്നീ ഇനങ്ങളിലായി നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here