കിൽത്താൻ: കഴിഞ്ഞ മാസം ഒൻപതിന് ബേപ്പൂരിൽ വെച്ച് കിൽത്താൻ ദ്വീപ് സ്വദേശി ശ്രീ. ദിൽബർ മുഹമ്മദിന്റെ അഹൽ ഫിഷറീസ് എന്ന ബോട്ടിനു തീ പിടിക്കുകയും അതിലെ രണ്ടു ജീവനക്കാർക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു. ഇരുവരും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടർന്നു വരികയായിരുന്നു.
24.11.2024 ന് ശ്രീ. മുഹമ്മദ് റസീക്കും 09.12.2024 ന് ശ്രീ താജുൽ അക്ബറും മരണത്തിന് കീഴടങ്ങുകയുണ്ടായി. മരണപ്പെട്ട രണ്ടു മത്സ്യ തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ലക്ഷദ്വീപ് ദുരന്ത നിവാരണ അതോരിറ്റി ചെയർമാന് കിൽത്താൻ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ ഇൻ ചാർജ് മുഖാന്തരം എൻ.വൈ.സി കിൽത്താൻ യൂണിറ്റ് പ്രസിഡന്റ് ശിഹാബുദ്ദീൻ, സെക്രട്ടറി കെ.വി അഫീഫുദ്ദീൻ, അംഗം മഹദാ ഹുസൈൻ എന്നിവർ ചേർന്ന് നിവേദനം സമർപ്പിച്ചു.