Image: Shahi Art Broi
കവരത്തി: കവരത്തി ബീച്ച് ക്രിക്കറ്റ് അസോസിയേഷനും കവരത്തി ഐലന്റ് ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമ ഫ്ലഡ് ലൈറ്റ് ബീച്ച് ക്രിക്കറ്റ് ടൂർണമെന്റിന് കവരത്തി ദ്വീപിൽ തുടകമായി. പഞ്ചായത്ത് സ്റ്റേജ് ബീച്ചിൽ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുക്കുന്നു. ആറ് ഓവർ ഫോർമാറ്റിൽ സംഘടിപ്പിക്കുന്ന ടൂർണ്ണമെന്റ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, സ്പോർട്സ് ഓർഗനൈസർ ഷർഷാദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന മത്സരത്തിൽ കരീബിയൻസിനെ വി സി സി – എ പരാജയപ്പെടുത്തി.