
ആന്ത്രോത്ത്: ഒമ്പതാമത് ആയുർവേദ ദിനത്തോടനുബന്ധിച്ച് സെമിനാറും ആയുർവേദ ആഹാർ എക്സിബിഷനും സംഘടിപ്പിച്ചു. ആന്ത്രോത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിറിൽ നടന്ന ചടങ്ങിൽ മഹാത്മാഗാന്ധി സീനിയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി കാഡറ്റുകൾ സംബന്ധിച്ചു. ഔഷധ ഗുണമുള്ള ആഹാരങ്ങൾ പരിചയപ്പെടുത്തിയ ആയുർവേദ ആഹാർ എക്സിബിഷൻ ശ്രദ്ധേയമായി.
