കുന്നത്തേരി: മദ്റസാ നൂറുൽ ഇർഫാൻ അറബിക്കോളേജ് മാപ്പിളപ്പാട്ട് രംഗത്തെ സജീവമാക്കുന്നു. പാട്ടെഴുത്തുകാർക്കൊരു സുവർണ്ണാവസരം. മലയാളക്കരയിൽ ഇന്ന് പാട്ടെഴുത്തുകാർക്ക് പഞ്ഞമില്ല. മുളത്തിന് മുളത്തിന് പാട്ടെഴുത്തുകാരെ കാണാം. പലരുടെയും പാട്ടുകൾ സോഷ്യൽ മീഡിയയിലും മറ്റും ഹിറ്റാവുന്നതും കാണാം. എന്നാൽ ഒട്ടധികം പാട്ടുകളും മാപ്പിളപ്പാട്ടിന്റെ ആധികാരിക ഗുരുക്കന്മാരുടെ സവിധം കാണിക്കുമ്പോൾ അവർ മുഖം തിരിക്കുന്നത് കണ്ട് പലരും വിഷമിക്കുന്നു. പലരുടെയും പാട്ടിൽ അല്ലാഹുവും റസൂലും മക്കയും മദീനയും നിസ്കാരവും നോമ്പും സ്വർഗ്ഗ നരകങ്ങളും എല്ലാം ഉണ്ടായിട്ടും മാപ്പിളപ്പാട്ടായില്ല എന്ന് പറഞ്ഞ് തള്ളപ്പെടുന്നു. കാരണം അന്വേഷിക്കുമ്പോൾ നിയമങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് മനസ്സിലാകുന്നു. നന്നായി പാട്ടെഴുതുന്ന പലരും മാപ്പിളപ്പാട്ട് രചനാ മത്സരം വരുമ്പോൾ പങ്കെടുക്കാതെ ഒഴിഞ്ഞു മാറുന്നു, കാരണം ചോദിച്ചാൽ നിയമങ്ങൾ അറിയില്ല എന്ന മറുപടിയായിരിക്കും ലഭിക്കുക.
“മാപ്പിളപ്പാട്ട്” നിയമനിഷ്ഠയുമായി ബന്ധപ്പെട്ട ഒരു ഗാനശാഖയാണ് എന്നിരിക്കെ നിയമങ്ങൾ പാലിക്കൽ നിർബന്ധമില്ല, അല്ലെങ്കിൽ പാടാനും കേൾക്കാനും രസമുള്ളതിനപ്പുറത്തേക്ക് മറ്റൊന്നും നോക്കേണ്ടതില്ല എന്നൊക്കെ പറഞ്ഞു മുഖം തിരിക്കുന്നതിനേക്കാൾ നല്ലത് നിയമങ്ങൾ പഠിച്ച് രചനാശാസ്ത്രത്തിലെ വ്യത്യസ്ത രീതികൾ മനസ്സിലാക്കി നല്ലൊരു കവിയായി മാറാൻ ശ്രമിക്കുകയാണ്.
നല്ല ഭാവനയും കവിത്വവും ഉള്ള പലരെയും അലട്ടുന്ന പ്രശ്നം മാപ്പിളപ്പാട്ടിന്റെ നിയമങ്ങൾ സങ്കീർണ്ണമല്ലേ? അതൊക്കെ പഠിച്ചെടുക്കാൻ കഴിയുമോ എന്നൊക്കെയാണ്. ഒരിക്കലും അങ്ങനെയല്ല. ഒന്ന് മനസ്സു വെച്ചാൽ ആർക്കും പഠിക്കാവുന്ന നിയമങ്ങളേ മാപ്പിളപ്പാട്ടിന് ഉള്ളൂ. നിങ്ങൾ എത്രത്തോളം പരിശ്രമിക്കുന്നു അത്രത്തോളം നിങ്ങൾക്കത് ലളിതമായി അനുഭവപ്പെടും. പഠിക്കാനും അറിയാനും ഉള്ള ശ്രമം നടത്താതെ നിയമങ്ങൾ സങ്കീർണ്ണമാണ് എന്ന് പറയുന്നത് ശരിയല്ലല്ലോ
പലർക്കും നിയമങ്ങൾ പഠിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ ആരെ സമീപിക്കും എവിടെ പോകും എന്ത് ചെയ്യും എന്നറിയാതെ വിഷമിക്കുന്നവരാണ് അധിക പേരും. ചിലരാകട്ടെ വിപണിയിൽ ലഭ്യമാകുന്ന പല പുസ്തകങ്ങളും വാങ്ങി വായിച്ചു പഠിച്ചു. എന്നിട്ട് നീന്തൽ വായിച്ചു പഠിച്ച് വെള്ളത്തിൽ ചാടിയ അവസ്ഥ പോലെയായി. നിയമങ്ങൾ വായിച്ചു പഠിച്ചു പക്ഷെ എഴുതാൻ കഴിയുന്നില്ല എന്ന് സങ്കടപ്പെടുന്നു. എന്താണ് ഇതിനൊരു പരിഹാരം? അതിനുള്ള എളുപ്പ വഴി നിയമങ്ങൾ ഗുരുമുഖത്ത് നിന്ന് കേട്ട് പഠിക്കുകയും നിരന്തര പരിശീലനക്കളരിയിലൂടെ രചനാ വൈഭവം സ്വായത്തമാക്കുകയും ചെയ്യുക എന്നതാണ്.
കേരളക്കരയിൽ ആധികാരികമായി മാപ്പിളപ്പാട്ടിന്റെ രചനാ ശാസ്ത്രം സോഷ്യൽ മീഡിയ വഴിയും സന്ദർഭോചിതമായി നേരിട്ടും പഠിപ്പിക്കുന്നുണ്ട്. അടിസ്ഥാന നിയമങ്ങൾ പഠിച്ച് പരീക്ഷ വിജയിക്കുന്നവർക്ക് മാപ്പിള കവി സിർട്ടിഫിക്കറ്റും തുടർന്ന് പഠിച്ച് ഉയർന്ന കോഴ്സുകൾ പാസ്സാകുന്നവർക്ക് മറ്റു ഉന്നത സർട്ടിഫിക്കറ്റുകളും നൽകുന്നു.” കേരളക്കരയും ലക്ഷദ്വീപും കണ്ട മഹാകവിയും സൂഫിവര്യനുമായ എ. ഐ മുത്തു കോയ തങ്ങൾ (ഖു:സി ) എന്ന് സാഹിത്യ ലോകത്ത് അറിയപ്പെടയുന്ന അശൈഖ് അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ധീൻ അൽ ഖാദിരിയ്യ് അസ്സൂഫിയ്യ് (ഖു:സി )സ്ഥാപിച്ച മദ്റസ നൂറുൽ ഇർഫാൻ അറബിക്കോളേജ് ” എന്ന സംവിധാനത്തിന്റെ കീഴിലെ നിരവധി സംരംഭങ്ങളിൽ ഒന്നാണ് മാപ്പിള പ്പാട്ട് രചനാ പഠന കളരി.
നിരന്തര പ്രയത്നത്തിലൂടെ പ്രഗത്ഭ മാപ്പിള കവികളായ ടി.പി. ആലിക്കുട്ടി ഗുരിക്കളിൽനിന്നും മണ്ണാർമല സമദ് മൗലവിയിൽ നിന്നും അവരുടെ സന്നിധിയിൽ പോയി താമസിച്ചു പഠിച്ചും നിരന്തര യാത്രകൾ ചെയ്ത് പല മാപ്പിള കവികളുമായും സഹവസിച്ചും സംവദിച്ചും ഈ ഗാന ശാഖയിൽ വിലപ്പെട്ട വിജ്ഞാന മുത്തുകൾ സ്വായത്തമാക്കി തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച് നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയ പ്രഗത്ഭ മാപ്പിള കവിയും ഇസ്ലാമിക പണ്ഡിതനുമായ ഉസ്താദ് എംൽൾ.എച്ച് വെള്ളുവങ്ങാട് ആണ് മാപ്പിളപ്പാട്ട് രചനാ പഠന കളരിയിലെ പ്രധാന ഗുരുനാഥൻ.
ഈ ക്ലാസ്സിൽ ചേരാൻ പ്രായ പരിധിയോ വിദ്യാഭ്യാസ യോഗ്യതയോ പ്രശ്നമല്ല. അല്പം കവിത്വവും പാട്ടെഴുതാൻ ചെറിയ തോതിലെങ്കിലും കഴിവും ഉള്ള പഠിക്കാൻ തയ്യാറുമുള്ള ആർക്കും അംഗത്വം നേടാം. അറബി മലയാള സാഹിത്യം പഠിപ്പിക്കുകയും മുൻകാല കവികളുടെ കൃതികൾ പഠിക്കാനും ചർച്ച ചെയ്യാനും അവസരം ഒരുക്കുകയും ചെയ്യുന്നു.
ഈ ക്ലാസ്സിൽ പ്രവേശനം നേടാൻ 500 രൂപയും മാപ്പിള കവി സർട്ടിഫിക്കറ്റ് കരസ്ഥമാക്കാൻ യോഗ്യത നേടിയാൽ 500 രൂപയുമാണ് ഫീസ് ഈടാക്കുന്നത്. ക്ലാസ്സ് റൂമിന് പുറത്ത് വെച്ച് നൂറുൽ ഇർഫാൻ സംഘടിപ്പിക്കുന്ന മറ്റ് പരിശീലന കളരികൾ, ശില്പ ശാലകൾ എന്നിവയിൽ ഫ്രീയായി പങ്കെടുക്കാനുള്ള അവസരവും നൽകുന്നു.
പരിമിതമായ അംഗങ്ങൾക്ക് മാത്രം രജിസ്ട്രേഷൻ മുഖേന യാണ് പ്രവേശനം. അത് കൊണ്ട് എത്രയും പെട്ടന്ന് താഴെ കൊടുത്തിട്ടുള്ള ഏതെങ്കിലും നമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുക. മാപ്പിളപ്പാട്ടിനെ അടുത്തറിയാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ മെസ്സേജ് കൈ മാറുമല്ലോ.
രജിസ്‌ട്രേഷനും അന്വേഷണങ്ങൾക്ക്
എൻ.എ ഗഫൂർ മാവണ്ടിയൂർ ( എ.ഐ. മുത്തു കോയ തങ്ങൾ(ഖ.സി) മാപ്പിള കവി പുരസ്ക്കാര ജേതാവ്)
1)+91 9526737777
2)+91 9188055043