കവരത്തി: പ്ലാസ്റ്റിക് മുക്ത ലക്ഷദ്വീപിനായി ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ലക്ഷദ്വീപിലെ ചിത്രകലാകാരൻമാരുടെ കുട്ടായ്മയിൽ ‘ഹരിത ദ്വീപ്’ എന്ന പേരിൽ ചിത്രകലാ ക്യാമ്പും എക്സിബിഷനും കവരത്തി ദ്വീപിൽ ആരംഭിച്ചു. ഇന്നലെ ആരംഭിച്ച ക്യാംപ്ജില്ലാ കലക്ടർ ആർ ഗിരിശങ്കർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. കലാകാരന്മാരായ നൂർ വർണ്ണാലയം, ജബ്ബാർ, നസീറാ എന്നിവർക്കൊപ്പം വിദ്യാത്ഥികളുൾപ്പെടെ 40 തിലതികം കലാകാരൻമാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ചിത്രകലാ ക്യാമ്പ് നാളെ സമാപിക്കും. ലക്ഷദ്വീപ് പിറവി ദിനമായ നവംബർ ഒന്നിന് ക്യാമ്പിൽ വരയ്ക്കുന്ന ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തി വിപുലമായ എക്സിബിഷൻ ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.