
കവരത്തി: ലക്ഷദ്വീപിലെ ആദ്യ ഫ്ലഡ്‌ലൈറ്റ് ബീച്ച് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായി ടൂർണമെന്റ് ലോഗോ പ്രകാശനം ചെയ്തു. അഭിഭാഷകയായ അഡ്വ. ഹിദായയാണ് ലോഗോ പ്രകാശനം ചെയ്തത്. ഈ വരുന്ന ഡിസംബറിൽ കവരത്തി ദ്വീപിൽ വെച്ചായിരിക്കും മത്സരങ്ങൾ. പരിപാടിയിൽ മുഖ്യതിഥികളായി സയന്റിസ്റ്റ് മുഹ്സിൻ എ.ബി, ഹെലൻ കെല്ലർ അവാർഡ് ജേതാവ് കെ.കെ ഉമറുൽ ഫാറൂഖ് എന്നിവരും ഭിന്നശേഷി വിദ്യാർത്ഥികളും പങ്കെടുത്തു. ലക്ഷദ്വീപ് ബീച്ച് ക്രിക്കറ്റ് ക്ലബ് ചെയർമാൻ ഇംതിയാസ് മുഹമ്മദ്, കോ ഓർഡിനേറ്റർ ഇർഷാദ് എന്നിവർ മത്സരങ്ങളെ കുറിച്ചു വിവരിച്ചു. ലക്ഷദ്വീപ് ബീച്ച് ക്രിക്കറ്റ് ക്ലബ് അംഗം സൽസബീൽ സ്വാഗതവും, അബൂ നന്ദിയും അറിയിച്ചു.
