ആന്ത്രോത്ത്: ജംഇയ്യത്ത് ഹിമായത്ത് ശരീഅത്തുൽ ഇസ്ലാമിയ്യ (ജെ.എച്ച്.എസ്.ഐ) യുടെ നേതൃത്വത്തിലുള്ള മീലാദുന്നബി (സ) ആഘോഷങ്ങളൾ പുരോഗമിക്കുന്നു. നബിദിന രാവിൽ നടന്ന മീലാദ് സമ്മേളനം ജെ.എച്ച്.എസ്.ഐ ജനറൽ സെക്രട്ടറി പി.എ.മുഹമ്മദ് മഅറൂഫ് ലത്വീഫി ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപിൽ അടുത്ത കാലത്തായി കാണുന്ന കല്യാണ വീട്ടിലെ അനിസ്ലാമിക പ്രവണതകളെ അദ്ദേഹം നിശിതമായി വിമർശിച്ചു. പ്രവാചക പ്രേമത്തിന്റെ ഏറ്റവും വലിയ മാതൃകയാണ് ലക്ഷദ്വീപുകൾ ലോകത്തിന് സമർപ്പിക്കുന്നത്. അതേ ദ്വീപുകളിൽ പ്രവാചക അധ്യാപനങ്ങൾക്ക് വിരുദ്ധമായ ആഭാസങ്ങൾ ഉണ്ടാവുന്നത് വിരോധാഭാസമാണ് എന്നും അത്തരം പ്രവണതകൾ ഒഴിവാക്കുന്നതിന് യുവാക്കൾ തയ്യാറാവണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖാളി സയ്യിദ് ഹുസൈൻ സഖാഫി പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുഹമ്മദ് അമീൻ ഇർഫാനി ഖിറാഅത്ത് നിർവഹിച്ചു. മീലാദ് കോ ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് എൻ.പി മുത്തുക്കോയ അധ്യക്ഷത വഹിച്ചു. രിയാസത്ത് അലി ഇർഫാനി, കെ.ഇർഫാൻ മുഈനി, എം.കെ.സൈഫുദ്ദീൻ സഖാഫി എന്നിവർ പ്രവാചക മദ്ഹ് പ്രഭാഷണങ്ങൾ നടത്തി.

ജെ.എച്ച്.എസ്.ഐ പ്രസിഡന്റ് എസ്.വി സയ്യിദ് സൈഫുദ്ദീൻ സഖാഫി, സയ്യിദ് സ്വാലിഹ് സുഹ്രി, നൂറുൽ അമീൻ ഇർഫാനി, എ.ബി നിസാർ ലത്വീഫി, നൗഫാൻ ഇർഫാനി, റാഫി ഇർഫാനി, മൻസൂർ ഇർഫാനി, ഹാഫിള് എം.കെ യഹ്‌യ, മുഹമ്മദ് ജാഫർ ഇർഫാനി തുടങ്ങിയവർ പങ്കെടുത്തു. മീലാദ് കോ ഓർഡിനേഷൻ കമ്മിറ്റി ജോയിന്റ് കൺവീനർ കെ.സയ്യിദ് മദനി സ്വാഗതവും എം.പി മുഹമ്മദ് മുഫ്ത്തി മുബാറക് നന്ദിയും പറഞ്ഞു.

പ്രവാചക ജനനത്തിന്റെ സമയത്തുള്ള പ്രൗഢമായ മൗലിദ് സദസ്സ് പുലർച്ചെ നാല് മണിക്ക് മുൻപായി ആരംഭിക്കും. തുടർന്ന് എല്ലാ വീടുകളിലേക്കും തബറുക്കിന്റെ ഭക്ഷണം എത്തിച്ചു നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here