കവരത്തി: ലക്ഷദ്വീപ് ഫുട്ബോൾ മൈതാനങ്ങളെ ഒരു കാലഘട്ടം മുഴുവൻ ആവേശത്തിരമാലകളാൽ ഇളക്കി മറിച്ച ദ്വീപിന്റെ സ്വന്തം ഫുട്ബോൾ ഇതിഹാസ താരങ്ങൾ, ഒരിക്കൽ കൂടി തലസ്ഥാന ദ്വീപായ കവരത്തി സ്കൂൾ ഗ്രൗണ്ട് സ്റ്റേഡിയത്തിലെ ആരവങ്ങളെ സാക്ഷിയാക്കി ബുട്ടണിഞ്ഞു. ലക്ഷദ്വീപിന്റെ പഴയകാല ഫുട്ബോൾ ഓർമ്മകളെ ഒരിക്കൽ കൂടി പുതു തലമുറയെ പരിചയപ്പെടുത്തുന്നതിനായി കവരത്തി ദ്വീപിൽ സംഘടിപ്പിച്ച  പ്രഥമ ലക്കഡീവ്സ് സ്പോർട്ടിങ്ങ് ക്ലബ്ബ് വെടേരൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ശ്രി.മുക്താർ നയിച്ച ടീം ബ്ലാക്ക് ടൈംസ് ചാംപ്യൻമാരായി. ശ്രി കെ.എ നൗഷാദ് നയിച്ച സീറോ സ്പോർട്സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. കവരത്തി സ്ക്കൂൾ സ്റ്റേഡിയത്തിൽ നടന്ന വർണ്ണ ശബളമായ സമാപന ചടങ്ങിൽ ലക്ഷദ്വീപ് ഫുഡ്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് മുഹമ്മദലി, സ്വിമ്മിംഗ് കോച്ച് മുജീബ് റഹ്മാൻ, ഓർഗനൈസിങ്ങ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ, പ്രസിഡന്റ് ഉമർ.ഇ, വൈസ് പ്രസിഡന്റ് നിസാമുദ്ദീൻ എം.സി, ഫുഡ്ബോൾ കോച്ചുമാരായ ഷിറാസ്, റഹ്മത്തുള്ള, അത്ലറ്റിക്ക് കോച്ച് ജവാദ് ഹസൻ എന്നിവർ ചേർന്ന് വിജയികൾക്ക് ട്രോഫിയും മെഡലുകളും സമ്മാനിച്ചു. മികച്ച ഗോൾ കീപ്പർ നജ്മുദ്ധീൻ (ടീം.സിറോ സ്പോർട്സ്) മികച്ച ഡിഫൻ്റർ – ഹക്കിം (സിറോ സ്പോർട്സ്) ഉയർന്ന സ്ക്കോർ – മിസ് ബാഹ് (കൽപ്പേനി RSC) ടുർണമെൻ്റിലെ മികച്ച കളിക്കാരൻ – അബ്ദുൽ സലാം (ബ്ലാക്ക് ടൈംസ് ) ഫൈനലിലെ മികച്ച താരം – അബിദ് അലി (ബ്ലാക്ക് ടൈംസ് ) എന്നിവർ ഈ ടൂർണ്ണമെൻ്റിലെ മിന്നും താരങ്ങളായി. ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 9 വരെ കവരത്തി സ്കൂൾ സ്റ്റേഡിയത്തിൽ അരങ്ങേറിയ വെടേരൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കവരത്തി ദ്വീപിലെ മുതിർന്ന കളിക്കാരനായ സെയ്നുൽ ആബിദ് ഉദ്ഘാടനം ചെയ്തു. പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ സലാം, ഉൾപ്പെടെയുള്ളവർ മുഖ്യാതികളായി കായിക താരങ്ങളെ പരിചയപെട്ടു.  സീലൈൻ സ്പോർട്സ്, കൽപ്പേനി ആർ.എസ്.സി, ഇഖ്റാ ബുക്സ്, സീറോ സ്പോർട്സ്, ബ്ലാക്ക് ടൈംസ്, എന്നീ 5 ടീമുകളാണ് ലീഗടിസ്ഥാനത്തിലായി ചാംപ്യൻഷിപ്പിൽ പരസ്പരം ഏറ്റുമുട്ടിയത്. തൻ്റെ 61 ഓം വയസ്സിലും പുതുതലമുറക്ക് പ്രചോദനമായി കുട്ടി എന്ന എൻ.പി ബഷീർ, എൻ.പി ആറ്റ (57), ബി ബഷീർ (58) , കെ.ഐ അൻവർ (49), കെ.എം മുജീബ് (48) ഒപ്പം ഇത്തപ്പ എന്ന ഇർഷാദ്, മറഡോണ എന്ന മുഹ്സിൻ, ജാഫർ സാദിക്ക്, ബി ഇസ്മായിൽ, അസീസ്, നാസർ, സജിദ് എന്നീ ലക്ഷദ്വീപിൻ്റെ 1970, 1980, 1990, 2000 കാലഘട്ടങ്ങളിൽ ലക്ഷദ്വീപ് ഫുഡ്ബോൾ മൈതാനങ്ങളെ കീഴടക്കിയ നിരവതിഅ ഫുഡ്ബോൾ ഇതിഹാസങ്ങളാണ് കവരത്തി സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കായികാരവങ്ങൾക്ക് നടുവിൽ ഒരിക്കൽ കുടി ആവേശമായത്.

നിറഞ്ഞു കവിഞ്ഞ ജനപങ്കാളിത്തം കൊണ്ടും മികച്ച സംഘാടന മികവ് കൊണ്ടും പ്രഥമ ലക്കഡീവ്സ് സ്പോർട്ടിങ്ങ് ക്ലബ്ബ് വെടേരൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ശ്രദ്ധേയമായി.

LEAVE A REPLY

Please enter your comment!
Please enter your name here