ആന്ത്രോത്ത്: സായ് സെന്ററിൽ ദ്വിദിന കൃതി അത്‌ലറ്റിക്സ് ട്രൈനിംഗ് സംഘടിപ്പിച്ചു. സായ് സെന്ററിലെ വിദ്യാർത്ഥികൾക്ക് പുറമെ നാട്ടുകാരായ 149 കുട്ടികൾ ട്രൈനിംഗ് പ്രോഗ്രാമിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ കൂട്ടത്തോടെ എത്തിയതോടെ സായ് സെന്ററിലെ വിദ്യാർത്ഥികൾക്കും കൂടുതൽ ആവേശമായി. എല്ലാവരും കൂടി ചേർന്നുള്ള ട്രൈനിംഗ് സെഷനുകൾ ആവേശകരമായ പുതിയ അനുഭവമായി മാറി എന്ന് സായ് സെന്ററിലെ കായിക അധ്യാപകർ പറഞ്ഞു.