കവരത്തി: വെസലുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കി മൺസൂൺ അവസാനിക്കുന്നതോടെ സർവ്വീസ് പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി അഡ്വ ഹംദുള്ളാ സഈദ് പോർട്ട് മേധാവിക്ക് കത്തയച്ചു. കഴിഞ്ഞ വർഷങ്ങളിൽ മൺസൂൺ കാലം കഴിഞ്ഞ് ഏറെ വൈകിയാണ് വെസൽ സർവ്വീസുകൾ പുനരാരംഭിച്ചത്. ഇന്റർ ഐലന്റ് യാത്രക്കാർ ആശ്രയിക്കുന്ന വെസൽ സർവ്വീസ് വൈകുന്നതിലൂടെ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. അതുകൊണ്ട് തന്നെ, അറ്റകുറ്റപ്പണികൾ വേഗത്തിലാക്കി മൺസൂൺ അവസാനിക്കുന്നതോടെ സർവ്വീസ് പുനരാരംഭിക്കണം എന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.