കിൽത്താൻ: “ഇന്ന് രാജ്യം എറെ ചർച്ച ചെയ്ത വിഷയമാണ് വഖ്ഫ് ബിൽ. “മതപരവും ജീവകാരുണ്യ പരവുമായ ആവശ്യങ്ങൾക്ക് ഒരു വെക്തി സമർപ്പിക്കുന്ന സ്വത്താണ് വഖഫ് സ്വത്ത്. “ഈ സ്വത്തുകൾ മേൽനോട്ടം, കണകടുപ്പ് തുടങ്ങിയവ വഹിക്കുന്നതിന് ചുമതലയുള്ള സർകാറിന് കിഴിലുള്ള സ്വതന്ത്ര സ്ഥാപനമാണ് വഖഫ് ബോർഡ്. 1995 ലെ നിയമപ്രകാരമാണ് കേന്ദ്ര-സംസ്ഥാന തലങ്ങളിൽ വഖ്‌ഫ് ബോർഡ് നിലവിൽ വന്നത്. നിലവലുള്ള 1995ലെ വഖഫ് നിയമത്തെ, 40-ൽ എറേ ഭേദഗതികൾ വരുത്തിയാണ് പുതിയ ബില്ല് കേന്ദ്രസർകാർ കൊണ്ട് വരുന്നത്. പുതിയ വഖഫ് ഭേദഗതി ബില്ല് ഭരണകൂടത്തിൻ്റെ മുസ്ലിം വരുദ്ധയുടെ മുഖം തുറന്ന് കാട്ടുന്നതാണ്. കടുത്ത ഭരണഘടനാ ലംഘനമാണ് ഈ ബില്ല്. എന്ത് കൊണ്ടും എതിർക്കപെടെണ്ട ഒന്നാണിത്. മുസ്ലിം സമുദായത്തെ മാത്രം തിരഞ്ഞ് പിടിച്ചുള്ള ഭരണകൂടഭീകരത നിർത്തണം. ഈ ബില്ല് മതസ്വതന്തത്തിന് മേലുള്ള ഭരണകുടത്തിൻ്റെ കടന്നു കയറ്റമാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന പഴയ കോളോണിയൽ അജഡയുടെ ഭാഗമാണ്. ഫാസിസ്റ്റ് വിഭാഗത്തിന് മുസ്ലിം പള്ളികളിൽ എളുപത്തിൽ കടന്ന് കൂടാൻ വേണ്ടി ഭരണകൂടം വഴി ഒരുക്കുകയാണ് ഈ ബില്ലിലൂടെ. വഖഫ് ബോർഡിൻ്റെ എല്ലാ സ്വതന്ത്രവും സ്വയംഭരണവും ഇതു വഴി റദ്ദാവും. ശക്തമായി തന്നെ ഇതിനെതിരെ പ്രതിഷേധം രേഖപെടുത്തുന്നു.” കിൽത്താൻ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ജലീൽ അറക്കൽ പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here