ആന്ത്രോത്ത്: ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാടിന്റെ പുനരധിവാസത്തിനായി കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ആന്ത്രോത്ത് ഹംസാ ജുമാമസ്ജിദിൽ നിന്നും ശേഖരിച്ച തുക കൈമാറി. ഹംസാ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡൻറ് കെ.അബ്ദുൽ നാസറിന്റെ സാന്നിധ്യത്തിൽ പള്ളി ഖത്തീബ് മുഹമ്മദ് കാമിൽ ലത്വീഫി ആന്ത്രോത്ത് ഖാളി ഉസ്താദ് ഹംസക്കോയ ഫൈസിക്ക് തുക കൈമാറി. ₹59640 രൂപയാണ് ഖാളിക്ക് കൈമാറിയത്. ഇത് ഖാളിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു നൽകും.