കൊച്ചി: ഉരുൾപൊട്ടലിനെ തുടർന്ന് എല്ലാം നഷ്ടപ്പെട്ട വയനാട്ടിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നതിന് വേണ്ടി യൂത്ത് കോൺഗ്രസ് ലക്ഷദ്വീപ് ഘടകം വീടുകൾ കയറി സാധനങ്ങൾ ശേഖരിക്കും. എന്നും കേരളത്തെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷദ്വീപുകാർക്ക് അവരുടെ ദുരിതത്തിൽ കൈത്താങ്ങായി പ്രവർത്തിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പുതിയ വസ്ത്രങ്ങൾ, സോപ്പ്, ബ്രഷ്, പേസ്റ്റ്, നോട്ട് ബുക്ക്, പേന ഉൾപ്പെടെയുള്ള ഉപകാരപ്രദമായ വസ്തുക്കളാണ് ശേഖരിക്കുന്നത്. നിങ്ങളുടെ വീടുകളിൽ എത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കയ്യിൽ നിങ്ങളാൽ കഴിയുന്ന അവശ്യ സാധനങ്ങൾ നൽകി വയനാടിനെ ചേർത്തുപിടിക്കാനുള്ള ഉദ്യമത്തിൽ എല്ലാവരും പങ്കാളികളാവണമെന്ന് നേതാക്കൾ അഭ്യർഥിച്ചു.