ബിത്രാ: അടിയന്തരമായി മെഡിക്കൽ ലാബ് ടെക്നീഷ്യനെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് ബിത്രാ മഹിളാ കോൺഗ്രസ്സ് ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിവേദനം നൽകി. നിലവിൽ ഉണ്ടായിരുന്ന ലാബ് ടെക്നീഷ്യനെ കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിൽ സ്ഥലം മാറ്റിയതാണ്. ഏതാണ്ട് ഒരു വർഷത്തോളമായി പകരം ആരെയും നിയമിച്ചിട്ടില്ല. അത്യാവശ്യ പരിശോധനകൾക്കായി നിലവിൽ രക്ത സാമ്പിളുകളും മറ്റും മറ്റു ദ്വീപുകളിലേക്ക് അയക്കുകയാണ്. ഇത് മൂലം സമയാസമയങ്ങളിൽ ചികിത്സ നടത്തുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്നതായി മഹിളാ കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് ഒരു മെഡിക്കൽ ലാബ് ടെക്നീഷ്യനെ ബിത്രയിൽ നിയമിക്കണം എന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here