ആന്ത്രോത്ത്: “ഈ നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ദുരന്ത ചരിത്രമുണ്ട് ഈ കടലിന്” എന്ന തലവാചകവുമായി സഹായി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആന്ത്രോത്ത് മൂല ബീച്ചിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. അടുത്തിടെ മൂല ബീച്ചിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർഥി ഒഴുക്കിൽ പെട്ട് മരണപ്പെട്ടത് എല്ലാവരെയും ഏറെ വേദനിപ്പിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് സഹായി ചാരിറ്റബിൾ ട്രസ്റ്റ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്. നീന്തൽ അറിയാവുന്ന പരിചയമുള്ളവർ പോലും ഒഴുക്കിൽ പെടുന്ന ഈ തീരത്ത് കുട്ടികൾ കുളിക്കാനിറങ്ങരുത് എന്നും, മുതിർന്നവർ പോലും ഒറ്റയ്ക്ക് കടലിൽ ഇറങ്ങരുത് എന്നുമാണ് മുന്നറിയിപ്പ് ബോർഡുകളിൽ പറയുന്നത്.