ചെത്ത്ലാത്ത്: ഫീനിക്സ് ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. 2016 മുതൽ തുടർച്ചയായി വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു വരികയാണ് ഫീനിക്സ് ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷന്റെ പ്രവർത്തകർ. ഞായറാഴ്ച നടന്ന വൃക്ഷത്തൈ നടൽ ചെത്ത്ലാത്ത് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ എൻ.ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് ഓഫിസർ പി.എ ഖുർഷിദ് ആലം, ഡോ.എ.പി.ജെ അബ്ദുൽ കലാം മെമ്മോറിയൽ സീനിയർ സെക്കൻഡറി സ്കൂളിലെ നജ്മാ, അബ്ദുൽ ഗഫൂർ, ഫീനിക്സ് അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും വിദ്യാർത്ഥികളും പങ്കെടുത്തു.
ഈ ഒരു സംരംഭം ആരംഭിക്കാൻ കാരണം തന്നെ ചുറ്റും സമുദ്രത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപു സമൂഹത്തിന് എന്നും വെല്ലുവിളിയായി വരാൻ സാധ്യതയുള്ള ആഗോള താപനത്തിൽ നിന്നും നമ്മുടെ ദ്വീപിനെ സംരക്ഷിക്കുക എന്ന ദ്വീർഘ വീക്ഷണത്തോടെയാണെന്ന് ഫീനിക്സ് ഭാരവാഹികൾ അറിയിച്ചു.
ആഗോള താപനം മൂലം മഞ്ഞു മലകൾ ഉരുകി കടലിലേക്കു പതിക്കുകയും, അതു കാരണമായി സമുദ്രനിരപ്പ് ഉയരുകയും ദ്വീപുസമൂഹങ്ങൾ കടലിനടിയിൽ ആയിപ്പോവുകയും ചെയ്യാൻ സാധ്യത ഉള്ളതായിട്ടാണ് ശാസ്ത്ര വിലയിരുത്തൽ. അതിനാൽ തന്നെയാണ് ഫീനിക്സ് ഈ ഒരു പദ്ധതിയെ ആജീവനാന്ത പ്രൊജക്റ്റ് ആയിട്ടും സ്വപ്ന പദ്ധതിയായിട്ടുമൊക്കെ കാണുന്നത്. ഇത്തരം വൃക്ഷത്തൈകൾ നാട്ടുപിടിപ്പിക്കുന്നതിലൂടെ ആഗോള താപനത്തിൽനിന് ഒരു പരിധി വരെ ദ്വീപ് സമൂഹങ്ങളെ സംരക്ഷിക്കാനും ദ്വീപിൽ കൂടുതൽ പച്ചപ്പ് നിലനിർത്താനും സാധിക്കുംമെന്ന് അവർ പറഞ്ഞു.
2024ൽ നമ്മൾ നമ്മുടെ സംരംഭത്തെ കുറച്ചുകൂടി മെച്ചപ്പെടുത്തിക്കൊണ്ട് എൻ.എസ്.എസ്, എൻ.സി.സി അംഗങ്ങളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് ബോധവൽക്കരണ സൈക്കിൾ റാലിയും സംഘടിപ്പിച്ചതായി ട്രീ പ്ലാന്റേഷൻ ചെയർമാൻ വാസിം അക്രം ദ്വീപ് മലയാളിയോട് പറഞ്ഞു. വൃക്ഷത്തൈകൾ നാട്ടുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്കു പകർന്നു നൽകുകയും അതോടൊപ്പം സമൂഹത്തിനു ഒരു സന്ദേശം നൽകുകയുമാണ് പ്രധാന ലക്ഷ്യം.
ഈ പ്രാവശ്യം ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യം “Each one, Plant One” എന്നുള്ള സന്ദേശം ആണ്. നമ്മൾ ഓരോരുത്തരും ഓരോ വൃക്ഷതൈകൾ നമ്മുടെ വീട്ടുവളപ്പിൽ വെച്ചു പിടിപ്പിക്കുകയും അത് തുടർന്ന് പരിപാലിക്കാൻ ശ്രമിക്കുകയും ചെയ്യുക എന്നുള്ള ഒരു സന്ദേശം കൂടി സമൂഹത്തിനു പകർന്നു നല്കുകയാണ് ഫീനിക്സ് ഈ വർഷത്തെ ട്രീ പ്ലാന്റേഷൻ ഡ്രൈവിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം പറഞ്ഞു.