അമിനി: അടുത്ത വർഷത്തോടെ ക്ഷയരോഗം ഇന്ത്യയിൽ നിന്നും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ആരോഗ്യ വകുപ്പ് മുന്നോട്ട് പോവുന്നത്. ഇതിന് പിന്തുണയുമായി അമിനി സിദ്ദീഖ് മൗലാ അറബിക് കോളേജ് വിദ്യാർത്ഥികൾ ഏറ്റവും വലിയ ക്ഷയരോഗ വിരുദ്ധ ബാനർ നിർമ്മിച്ചിരിക്കുകയാണ്.

7 മീറ്റർ നീളമുവും ഒന്നര മീറ്റർ വീതിയുമുള്ള ബാനറാണ് വിദ്യാർത്ഥികൾ ഒരുക്കിയത്. ക്ഷയരോഗത്തിനെതിരെ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികൾ ഈ ഭീമൻ ബാനർ നിർമ്മിച്ചത്. സിദ്ദീഖ് മൗലാ അറബിക് കോളജിലെ 74 വിദ്യാർത്ഥികൾ ചേർന്നാണ് ബാനറിലെ ചിത്രങ്ങളും ക്ഷയരോഗ വിരുദ്ധ മുദ്രാവാക്യങ്ങളും എഴുതിച്ചേർത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here