
കിൽത്താൻ: കിൽത്താൻ ദ്വീപിലെ അധ്യപക ഒയിവുകൾ എത്രയും പെട്ടെന്ന് നികത്തണമെന്ന് ആവശ്യപെട്ട് കിൽത്താൻ യൂത്ത്കോൺഗ്രസ് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കമ്മിറ്റി ഭാരവാഹികൾ സ്കൂൾ പ്രിൻസിപ്പലുമായി കൂടിക്കാഴ്ച നടത്തി, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് കത്തയച്ചു. കിൽത്താൻ സ്കൂൾ കൂട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും പ്രിൻസിപ്പലുമായി ചർച്ച ചെയ്തു. പ്രശ്നങ്ങൾക്ക് എത്രയും പെട്ടന്ന് പരിഹാരം കാണണം എന്ന് നേതാക്കൾ ആവശ്യപെട്ടു.
