
ആന്ത്രോത്ത്: ചാറ്റൽ മഴ തുടങ്ങുമ്പോൾ തന്നെ ആന്ത്രോത്ത് പണ്ടാത്ത് സീനിയർ ബേസിക് സ്കൂളിന് മുന്നിലെ റോഡ് വെള്ളത്തിനടിയിലാവും. വെള്ളം കെട്ടി നിൽക്കുന്നതിനാൽ ഇവിടെ വലിയ അപകട സാധ്യതയാണുള്ളത്. കാൽനടയായി പോവുന്നവർ പോലും തെന്നിവീണ് പരിക്കുകൾ ഉണ്ടാവുന്നു. സ്കൂളിന്റെ തൊട്ടു മുന്നിലുള്ള റോഡായതിനാൽ ചെറിയ സ്കൂൾ കുട്ടികൾ നിരന്തരമായി ഇവിടെ തെന്നി വീഴുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. വെള്ളം കെട്ടി നിൽക്കാതെ ഒഴുകി പോകുന്നതിന് അടിയന്തരമായ നടപടികൾ വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
