കിൽത്താൻ: കപ്പൽ ജീവനക്കാരുടെ ക്രൂ ലിസ്റ്റ് പുതുക്കണമെന്ന് ആവശ്യപ്പെട്ട് കിൽത്താൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എൽ.ഡി.സി.എൽ മാനേജിംഗ് ഡയറക്ടർക്ക് കത്തയച്ചു. ഓർഡിനറി സീമാൻമാരുടെ ക്രൂ ലിസ്റ്റ് അവസാനമായി പുതുക്കിയത് 2016-ലാണ്. ഇപ്പോൾ 8 വർഷം പിന്നിടുന്നു. ഇതിനിടയിൽ നൂറുകണക്കിന് കുട്ടികളാണ് ഡെക്ക് ട്രൈനിംഗ് പൂർത്തിയാക്കിയത്. ഇവരിൽ ഭൂരിഭാഗവും ഇന്നും തൊഴിലില്ലാതെ ബുദ്ധിമുട്ടുകയാണ്. ലക്ഷദ്വീപിലെ തൊഴിലില്ലായ്മ നിരക്ക് കുറച്ചു കൊണ്ടു വരാൻ കപ്പൽ മേഖലയിൽ പുതിയ ആളുകൾക്ക് അവസരം നൽകേണ്ടതുണ്ട്. അതുകൊണ്ട് തന്നെ, ഓർഡിനറി സീമാൻമാരുടെയും ജനറൽ സലൂണിന്റെയും ക്രൂ ലിസ്റ്റിൽ ട്രൈനിംഗ് പൂർത്തിയാക്കിയ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി കൊണ്ട് പുതുക്കണം എന്ന് എൽ.ഡി.സി.എൽ മാനേജിംഗ് ഡയറക്ടർക്ക് കിൽത്താൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അഹമദ് അബ്ദുൽ ജലീൽ കെ.പി അയച്ച കത്തിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here