കവരത്തി: ലക്ഷദ്വീപിൽ 22.06.2024 മുതൽ 23.06.2024 വരെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഞ്ഞ ജാഗ്രതാ നിർദ്ദേശം (യെല്ലോ അലേർട്ട്) പ്രഖ്യാപിച്ചിരിക്കുന്നു. ജൂൺ 22, 23 എന്നീ തീയതികളിൽ ശക്തമായ മഴയ്ക്കു സാദ്ധ്യതയുണ്ട്. (64.5 mm മുതൽ 115.5 mm വരെ മഴ). കൂടാതെ 25-06-2024 വരെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിയും ശക്തമായ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്.

മഞ്ഞ ജാഗ്രത നിർദ്ദേശം (യെല്ലോ അലേർട്ട്)- കാലാവസ്ഥയെ കരുതലോടെ നിരീക്ഷിക്കണം. ഭയപ്പെടേണ്ട സാഹചര്യം ഇല്ല.

ലക്ഷദ്വീപിലെ തീരപ്രദേശങ്ങളിൽ 22-06-2024 മുതൽ 23-06-2024 വരെയുള്ള കാലയളവിൽ കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലകൾ ഉണ്ടാകുവാനും സാദ്ധ്യതയുണ്ട്. പ്രസ്തുത കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല എന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here