ആന്ത്രോത്ത്: ലക്ഷദ്വീപിലെ കായിക താരങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ആന്ത്രോത്ത് ദ്വീപ് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യ (സായ്) ട്രൈനിംഗ് സെന്റർ. വോളിബോൾ, ഫുഡ്ബോൾ, അത്‌ലറ്റിക്സ് എന്നീ ഇനങ്ങളിൽ പ്രത്യേക ട്രൈനിംഗുകളാണ് സായ് സെന്ററിൽ നടന്നു വരുന്നത്. സെന്ററിന് ആവശ്യമായ കളി ഉപകരണങ്ങൾക്ക് വേണ്ടി ഇപ്പോൾ കൊട്ടേഷൻ ക്ഷണിച്ചിരിക്കുകയാണ്. ലക്ഷദ്വീപിലെ കച്ചവടക്കാർക്ക് കൊട്ടേഷനിൽ പങ്കെടുക്കാം.

ആവശ്യമായ കളി ഉപകരണങ്ങളും, ഇനവിവരണങ്ങളും, ആവശ്യമായ എണ്ണവും അടങ്ങിയ വിശദമായ കൊട്ടേഷൻ സായ് സെന്ററുമായി ബന്ധപ്പെട്ടാൽ ലഭിക്കുന്നതാണ്. തയ്യാറാക്കുന്ന കൊട്ടേഷനുകൾ saistclakshadweep2019@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വോളിബോൾ അസിസ്റ്റന്റ് കോച്ച് ശ്രീ. മുഹമ്മദ് ശഫീഖുമായി (+91 9446 573 786) ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here