കവരത്തി: എക്സിറ്റ് പോൾ സർവേകളിൽ ലക്ഷദ്വീപിൽ ഇരു പാർട്ടികൾക്കും മുൻതൂക്കമെന്ന് വിവിധ സർവ്വേ ഫലങ്ങൾ പറയുന്നു. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ലക്ഷദ്വീപിലെ ഏക സീറ്റിൽ കോൺഗ്രസ്‌ വിജയിക്കുമെന്നാണ് പ്രവചനം. TV9 സർവേയിലും കോൺഗ്രസിനാണ് മുൻ‌തൂക്കം പ്രവചിക്കുന്നത്. കേന്ദ്ര മന്ത്രിയായിരുന്ന പി.എം സഈദിന്റെ മകനും മുൻ എം.പിയുമായ ഹംദുള്ള സഈദാണ് കോൺഗ്രസ്‌ സ്ഥാനാർഥി. എന്നാൽ NDTV പോൾ ഓഫ് പോൾ പ്രകാരം NCP ശരത് പവാർ പക്ഷത്തിന്റെ സ്ഥാനാർഥിയും നിലവിലെ എം.പിയുമായ മുഹമ്മദ് ഫൈസലിനാണ് വിജയം പ്രവചിക്കുന്നത്. ന്യൂസ്‌ X ന്റെ അഭിപ്രായ സർവേയിലും മുഹമ്മദ്‌ ഫൈസലിനാണ് വിജയം പ്രവചിക്കുന്നത്.

എക്സിറ്റ് പോൾ സർവേകളിൽ ഇരുമുന്നണികൾക്കും മുൻ‌തൂക്കം പ്രവചിച്ച സാഹചര്യത്തിൽ ലക്ഷദ്വീപ് ആർക്കൊപ്പമാണെന്ന് അറിയാൻ ചൊവ്വാഴ്ച വരുന്ന ഫലപ്രഖ്യാപനം വരെ കാത്തിരിക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here