ആന്ത്രോത്ത്: തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ആഹ്ലാദ പ്രകടനം അതിരുകടക്കരുത് എന്ന് വിശ്വാസികളെ ഓർമ്മിപ്പിച്ച് ആന്ത്രോത്ത് ഖാളി ഉസ്താദ് ഹംസക്കോയ ഫൈസി. ദ്വീപ് മലയാളിക്ക് നൽകിയ ചെറിയ പെരുന്നാൾ സന്ദേശത്തിലും അദ്ദേഹം ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പുകളിൽ വിജയപരാജയങ്ങൾ സ്വാഭാവികമാണ്. മത്സരിച്ച ഏതെങ്കിലും ഒരു സ്ഥാനാർഥി മാത്രമേ വിജയിക്കുകയുള്ളൂ. ആര് ജയിച്ചാലും മറ്റുള്ളവരെ വേദനിപ്പിക്കുന്നതും പ്രയാസപ്പെടുത്തുന്നതുമായ പ്രകടനങ്ങളും മുദ്രാവാക്യങ്ങളും ഒഴിവാക്കി നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാതിരിക്കാൻ ശ്രമിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
ഉസ്താദ് ഹംസക്കോയ ഫൈസി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം.
السلام عليكم ورحمة الله
എന്റെ പ്രിയം നിറഞ്ഞ ദ്വീപ് നിവാസികളെ
വിജയാഹ്ളാദ൦ അതിര്കവിയരുത്
നാളെ ആണല്ലോ നമ്മുടെ വിധിനിർണയ൦ ഒരിക്കലും മത്സരിച്ച എല്ലാപാർട്ടികളു൦ വിജയിക്കില്ലെന്ന ബോധമുള്ളവരാണ് നാം എല്ലാവരും തന്നെ ആര് ജയിച്ചാലും മറ്റുള്ളവരെ വേദനിപ്പിക്കുകയു൦ പ്രയാസപ്പെടുത്തുകയു൦ ചെയ്യുന്ന രീതിയിലുള്ള പ്രകടനങ്ങളും മുദ്രാവാകൃങ്ങളു൦ ഒഴിവാക്കി നാടിൻറെ സമാധാനന്തരീക്ഷ൦ കളന്കപ്പെ
ടുത്താതെയു൦ അവസരമൊരുക്കിത്തന്ന റബ്ബ് തൻെറ പ്രവർത്തനത്തെതൊട്ട് അശ്രദ്ധനല്ലെന്ന ബോധത്തോടെയു൦ താൻ ചെയ്യുന്ന എല്ലാഅരുതായ്മകൾക്കു൦ നാളെ അതികഠിനമായ ചൂടിൽ നിർത്തി ചോദൃ൦ ചെയ്യപ്പെടുമെന്ന തിരിച്ചറിവും ഞാൻ മരിച്ചാൽ എനിക്കുവേണ്ടി ഖബറ്കുഴിക്കുന്നവനു൦ എൻെറ മയ്യിത്ത് കട്ടിൽചുമക്കുന്നവനു൦ അവനായിരിക്കുമെന്ന വിവേകവും എല്ലാവരിലും ഉണ്ടാകണമെന്നും ദീനിനു൦ മുസ്ലിം സമുദായത്തിനു൦ ഗുണകരമാകുന്നവർക്ക് വിജയം നൽകി മുസ്ലിം സമുദായം മനസ് സമാധാനത്തോടെ ജീവിക്കുന്ന അന്തരീക്ഷത്തിന് റബ്ബ് വഴി ഒരുക്കിത്തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ
-ഹംസകോയ ഫൈസി ആന്ത്രോത്ത് ഖാസി