അഗത്തി: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷദ്വീപിലെ ആദ്യത്തെ ശാഖ അഗത്തി ദ്വീപിൽ ആരംഭിച്ചു. ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ എ.മണിമേഖല അഗത്തി ശാഖ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ സോണൽ ഹെഡ് രേണു നായർ അഗത്തി ബംഗാരം ദ്വീപുകളുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടറും സി.ഇ.ഒയുമായ ഹർഷിദ് സൈനി, യൂണിയൻ ബാങ്കിന്റെ എറണാകുളം റീജിയണൽ മാനേജർ ശ്യാം സുന്ദർ, ശാഖ മാനേജർ ജൂലൈസ് ജലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും ലഭ്യമാക്കി ദ്വീപിന്റെ നാനാവിധ വികസനം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here