അമിനി: ദീർഘകാലമായി കൽപ്പേനി എൻ.സി.പി(എസ്) ഓഫീസ് പ്രവർത്തിച്ചുവരുന്ന കെട്ടിടം ഡോക്ടർ മുഹമ്മദ് കോയയുടെ സ്വതന്ത്ര സ്വത്താണെന്ന് അമിനി സബ്‌ കോടതി ഇന്നലെ ഉത്തരവായി. ഡോ മുഹമ്മദ് കോയയുടെ മകനായ ഡോ.മുഹമ്മദ് സ്വാദിഖും എൻ.സി.പി(എസ്) കൽപ്പേനി ഘടകവും തമ്മിൽ കേസ് നടത്തി വരികയായിരുന്നു. പാർട്ടി ഓഫീസ് കെട്ടിടം നിലനിൽക്കുന്ന സ്വത്തിൽ പാർട്ടിക്കവകാശമില്ലാത്തതും ഡോ. മുഹമ്മദ് കോയയുടെ നിയമപരമായ അവകാശികൾക്ക്‌ ഈ സ്വത്ത് ഏറ്റെടുക്കാവുന്നതുമാണെന്ന് അമിനി സബ് കോടതി ഉത്തരവിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here