കവരത്തി: പ്രതിപക്ഷത്തിന്റെ നിരന്തരമായ വിമർശനങ്ങൾക്കൊടുവിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ അഞ്ചു ഘടകങ്ങളിലെ കണക്കുകൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. നേരത്തെ ഓരോ മണ്ഡലത്തിലെയും ശതമാനക്കണക്ക് മാത്രമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ആദ്യ ഘട്ടത്തിലെ ശതമാനക്കണക്ക് പോലും തിരഞ്ഞെടുപ്പ് കഴിഞ്ഞ് 11 ദിവസങ്ങൾക്ക് ശേഷമാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഫോറം 17 സി പ്രകാരമുള്ള പോൾ ചെയ്ത വോട്ടുകളുടെ എണ്ണം പ്രസിദ്ധീകരിച്ചിരുന്നില്ല. കണക്കുകൾ പ്രസിദ്ധീകരിക്കാൻ നീണ്ട കാലതാമസം എടുക്കുന്നതിനെതിരെയും പോൾ ചെയ്ത വോട്ടുകളുടെ എണ്ണം പ്രസിദ്ധീകരിക്കാത്തതിനെതിരെയും വ്യാപകമായി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെത്തുടർന്നാണ് ഇപ്പോൾ ആദ്യ അഞ്ചു ഘടകങ്ങളിലെ കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. ഇതനുസരിച്ച് ലക്ഷദ്വീപിൽ ആകെ വോട്ട് ചെയ്തത് 48,630 പേരാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. ആകെ 57,784 വോട്ടർമാരാണ് ലക്ഷദ്വീപിൽ ഉണ്ടായിരുന്നത്. പോളിംഗ് ശതമാനം 84.16.
Home Lakshadweep തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷദ്വീപിലെ കണക്കുകൾ പുറത്തുവിട്ടു. ആകെ വോട്ട് ചെയ്തത് 48,630 പേർ.