ആന്ത്രോത്ത്: ഐ.എസ്.എൽ കഴിഞ്ഞ സിസണിലെ വിജയകരമായ അരങ്ങേറ്റത്തിന് ശേഷം ആന്ത്രോത്ത് ദ്വീപിലെത്തിയ മുഹമ്മദ് അയ്മനും, മുഹമ്മദ് അസ്ഹറിനും ആന്ത്രോത്ത് SAI റീജിയണൽ സെൻ്റർ, റീജിനൽ സ്പോട്സ് കൗൺസിൽ, ഫുഡ്ബോൾ അസോസിയേഷൻ എന്നിവർ സംയുക്ക്തമായി പൗരസ്വീകരണം നൽകി.

ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ SAI, അസിസ്റ്റന്റ് ഡയറക്ടർ അഭിഷേക്, റീജിയണൽ സ്പോർട്സ് കൗൺസിൽ സെക്രട്ടറി യു.കെ.കാസിം, ആന്ത്രോത്ത് ഫുഡ്ബോൾ അസോസിയേഷൻ പ്രസിഡൻറ് കെ.റാഫി, സെക്രട്ടറി അബ്ദുൽ സലാം എന്നിവർ താരങ്ങളെ പൊന്നാടയണിയിച്ച് ഉപഹാരങ്ങൾ സമർപ്പിച്ചു.

പുതിയൊരു ഉയിർത്തെഴുന്നേൽപിന്റെ പാതയിലൂടെ നീങ്ങുന്ന ലക്ഷദ്വിപ് കായിക മേഖലയ്ക്ക് അയ്മൻ, അസ്ഹർ എന്നിവരുടെ താരോദയം വലിയ ഉണർവ്വാണ് പകർന്ന് നൽകിയിരിക്കുന്നതെന്ന് സായി അസിസ്റ്റന്റ് ഡയറക്ടർ അഭിഷേക് പറഞ്ഞു. കേരളക്കരയോടൊപ്പം ലക്ഷദ്വീപ് നൽകുന്ന പിന്തുണയ്ക്ക് അയ്മനും അസ്ഹറും നന്ദി പറഞ്ഞു.

ലക്ഷദ്വീപിലെ ഓരോ ദ്വിപുകളിലും മികച്ച കായിക പ്രതിഭകളുണ്ടെന്ന് അയ്മനും അസ്ഹറും വ്യക്തമാക്കി. അവരെ ഉത്തേജിപ്പിക്കുന്നതിനായി ആധുനിക അടിസ്ഥാന സൗകര്യങ്ങളോടൊപ്പം മികച്ച കായിക പരിശീലകരുടെ സേവനങ്ങളും ദ്വിപുകളിൽ വർദ്ധിപ്പിക്കണമെന്ന് അവർ തങ്ങളുടെ പ്രതീക്ഷകൾ പങ്കുവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here