കൊച്ചി: കൊച്ചിയിലെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസ് ബുക്കിംഗ് ഈ വരുന്ന ജൂൺ 1 മുതൽ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയതായി ലക്ഷദ്വീപ് ടൂറിസം ഡെവലപ്പ്മെന്റ് കോർപറേഷൻ അറിയിച്ചു ജൂൺ 1 മുതൽ . lghms.utl.gov.in എന്ന വെബ്സൈറ്റ് മുഖേനെ ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ റൂം ലഭിക്കുകയുള്ളു. നിലവിൽ ജൂൺ ഒന്നിന് ശേഷം റൂമിനുവേണ്ടി അപ്ലൈ ചെയ്തവർ Ighms.utl.gov.in എന്ന വെബ്സൈറ്റിലൂടെ പേയ്മെൻറ്റ് ചെയ്തു റൂം ഉറപ്പ് വരുത്തേണ്ടതാണ്,അല്ലാത്ത പക്ഷം റൂം ലഭിക്കുന്നതല്ല എന്നും ടൂറിസം ഡെവലപ്പ്മെന്റ് കോർപറേഷൻ അറിയിച്ചു. ജൂൺ 1 മുതൽ 30 വരേയുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ക്യാന്‌സലേഷൻ സംവിധാനം നിലവിൽ ലഭ്യമല്ല . ബുക്കിംഗ് ചെയ്തവർ ചെക്കിൻ സമയത്ത് ഐഡി കാർഡ് നൽകേണ്ടതാണ്.

മെയ് 31വരെയുള്ള ബുക്കിംഗ് ആവശ്യമായവർക്ക് Itakochiltdc@gmail.com എന്ന ഇ-മെയിൽ ഐഡിയിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here