കവരത്തി: ലക്ഷദ്വീപ് സാഹിത്യോത്സവിന്റെ ആദ്യഘട്ടമായ കുടുംബ സാഹിത്യോത്സവുകൾ ഇന്ന് തുടക്കം കുറിക്കും. കുടുംബങ്ങൾക്ക് അകത്ത് കുടുംബാംഗങ്ങൾ ഒത്തിരുന്ന് വിവിധ കലകൾ ആസ്വദിക്കുന്ന വിധത്തിലാണ് സാഹിത്യോത്സവ് ക്രമീകരിച്ചിരിക്കുന്നത്. മത്സരങ്ങൾക്കപ്പുറം കുടുംബാംഗങ്ങൾ കൂടിയിരിക്കുന്ന ഒരു സാംസ്കാരിക വേദിയായി സാഹിത്യോത്സവുകളെ മാറ്റുകയാണ് ലക്ഷ്യം. ഈ വർഷം നടത്തപ്പെടുന്നത് 31മത് എഡിഷൻ സാഹിത്യോത്സവാണ്. ഫാമിലി സാഹിത്യോത്സവുകൾക്ക് ശേഷം ഗ്രൗണ്ട് ലെവൽ അഥവാ മദ്രസാ തല / യൂണിറ്റ് തല സാഹിത്യോത്സവുകളും, വിവിധ ദീപുതലവും, ലക്ഷദ്വീപ് തലവും ദേശീയതലവുമായി ലക്ഷക്കണക്കിന് കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് വിവിധ ഘട്ടങ്ങളിലായി സാഹിത്യോത്സവിന്‍റെ ഭാഗമാവുക. ലക്ഷദ്വീപ്തല ഫാമിലി സാഹിത്യോത്സവുകളുടെ ഉദ്ഘാടനം ആന്ത്രോത്ത് ദ്വീപിൽ അഴിക്കകം ബലിയപുരയിൽ നടക്കും. തുടർന്ന് വിവിധ ദ്വീപ് തല ഉത്ഘാടനങ്ങളും നാളെ തന്നെ നടക്കും. കിൽത്താൻ ദ്വീപിൽ പള്ളിച്ചിയോടയിലും, അമിനി വിവിധ യൂണിറ്റുകളുടെ ഉത്ഘാടനം അവ്വാമ്മാടയിലും ദാറുൽ ഖൈറാത്തിലും നടക്കും. കടമത്ത് സംസരിയക്കൽ കുടുംബത്തിലും തലസ്ഥാനനഗരിയിൽ തെക്കിള ഇല്ലത്തും കൽപ്പേനി കുന്നാകലം വീട്ടിലും വെച്ചാവും കുടുംബ സാഹിത്യോത്സവുകൾക്ക് തുടക്കം കുടിക്കുക.