കവരത്തി: എഫ്.ടി.ടി.എച്ച് അപ്ഗ്രേഡേഷൻ പണികൾ നടക്കുന്നതിനാൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സേവനം ഇന്ന് തടസ്സപ്പെടും. ലക്ഷദ്വീപിലെ ബ്രോഡ്ബാൻഡ് സേവനങ്ങൾ ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടു മണി മുതൽ അഞ്ചു മണി വരെയാണ് തടസ്സപ്പെടുക. സ്വാൻ, മൊബൈൽ സേവനങ്ങൾ തടസ്സം കൂടാതെ ലഭിക്കും. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് ബി.എസ്.എൻ.എൽ ലക്ഷദ്വീപ് ഏരിയാ ജനറൽ മാനേജർ അറിയിച്ചു.