കൊച്ചി: ഫോറസ്റ്ററി റിസോഴ്സിൽ ലക്ഷദ്വീപിൽ നിന്നും ആദ്യമായി ബിരുദാനന്തര ബിരുദം നേടിയ നഷീദാ യാസ്മീന് അമേരിക്കയിലെ ക്ലംസൺ സർവ്വകലാശാലയിൽ സ്കോളർഷിപ്പോടെ ഗവേഷണം നടത്താൻ അവസരം ലഭിച്ചു. തൃശൂരിലെ കേരള കാർഷിക സർവ്വകലാശാലയിൽ നിന്നുമാണ് നഷീദാ യാസ്മീൻ ഫോറസ്റ്റിൽ ബിരുദം നേടുന്നത്. തുടർന്ന് അമേരിക്കയിലെ മൈൻ(MAINE) സർവ്വകലാശാല നടത്തിയ അന്താരാഷ്ട്ര പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ നഷീദാ അമേരിക്കയിലെ മൈൻ സർവ്വകലാശാലാ ക്യാമ്പസിലാണ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്.

അമേരിക്കയിലെ തന്നെ ക്ലംസൺ സർവ്വകലാശാലയുടെ ഗവേഷണത്തിനായുള്ള ഇന്റർവ്യൂവിൽ പങ്കെടുത്ത നഷീദാ, അതിന് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ എന്ന മാഹാരാജ്യത്തിന്റെ ത്രിവർണ്ണ പതാകയേന്തി അഭിമാന നേട്ടവുമായി നിൽക്കുമ്പോൾ, നമ്മുടെ ദ്വീപുകാരായ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര തലങ്ങളിൽ എത്തിപ്പെടാൻ പ്രചോദനവും ലക്ഷദ്വീപിന്റെ അഭിമാനവുമായി മാറുകയാണ് നഷീദാ യാസ്മീൻ. അമിനി സ്വദേശി നല്ലകൊയയുടെയും കവരത്തി സ്വദേശിനി ബുഷ്റയുടെയും മകളും യു.സി.കെ തങ്ങൾ സുഹറാബി ദമ്പതികളുടെ കൊച്ചുമകളുമാണ്. യാസീൻ നിഷാദ് സഹോദരനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here