കവരത്തി: യു.എ.ഇയിലെ ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ലോകോത്തര വ്യാപാര ശൃംഖലയായ അൽമദീന ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള ഇന്റർവ്യൂ ലക്ഷദ്വീപിൽ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം അഗത്തി ദ്വീപിൽ നടന്ന ഇന്റർവ്യൂവിൽ നിരവധി ഉദ്യോഗാർഥികൾ പങ്കെടുത്തു.

സെയിൽസ്, കാഷ്യർ, ഡ്രൈവർ തുടങ്ങിയ വിവിധ ഒഴിവുകളിലേക്കാണ് ഇൻറർവ്യൂ നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് നാലു മാസത്തിനകം വിസ കമ്പനി തന്നെ നേരിട്ട് നൽകും.

നാളെ കവരത്തിയിലെ മൾട്ടി പർപ്പസ് ഹാളിലും എട്ടാം തീയ്യതി ബുധനാഴ്ച ആന്ത്രോത്ത് മൾട്ടി പർപ്പസ് ഹാളിലുമായാണ് ഇന്റർവ്യൂ നടക്കുന്നത്. ഉദ്യോഗാർത്ഥികൾ സി.വിയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് അതാത് വേദികളിൽ എത്തിച്ചേരേണമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here