അമിനി: മുഹിസ്സുന്ന ദഅ് വാ കോളജിലെ പുതിയ ബാച്ചുകളുടെ പഠനാരഭം നടന്നു. അൽമദ്രസത്തു സുന്നിയ്യ പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങൾ അദ്യക്ഷത വഹിച്ച പരിപാടിയിൽ മുളവൂർ മൗലദ്ധവീല അക്കാദമി പ്രിസിപ്പാൾ ചെറിയകോയ ഖാസിമി അമിനി ഉദ്ഘാടനം നിർവഹിച്ചു. പി.പി ജഅ്ഫർ അഹ്സനി, ഉസ്മാൻ മിസ്ബാഹി, സൈത് ശൈക്കോയ ബാഖവി, അശ്റഫ് അമാനി, ജഅ്ഫർ അഹ്സിനി, നസീം ബാഖവി, അസ് ലം മഹ്ളരി, ദുൽകിഫിലി സഖാഫി എന്നിവർ സംബന്ധിച്ചു.