കവരത്തി: വടക്കൻ ദ്വീപുകളിലെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് അടിയന്തിര പ്രാധാന്യം നൽകികൊണ്ട് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേലുമായി കൂടിക്കാഴ്ച നടത്തി ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷൻ കെ.എൻ. കാസ്മികോയ. ശനിയാഴ്ച അഡ്മിനിസ്ട്രേറ്ററുടെ സെക്രട്ടറിയേറ്റ് ചേംബറിൽ നടന്ന ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ വടക്കൻ ദ്വീപുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ശോചനീയാവസ്ഥ ബി.ജെ.പി അധ്യക്ഷൻ അഡ്മിനിസ്ട്രേറ്ററുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനായി നിവേദനവും നൽകി.

കടമത്ത്, കിൽത്താ൯, അമിനി ദ്വീപുകളിൽ നിന്ന് നേരിട്ട് ദ്വീപു സമൂഹങ്ങളെ മംഗലാപുരം തുറമുഖവുമായി ബന്ധിപ്പിക്കുന്ന അതിവേഗ ഫെറി സർവ്വീസിന് തുടക്കം കുറിച്ച അഡ്മിനിസ്ട്രേറ്ററുടെ നടപടിയെ അഭിനന്ദിക്കുകയും ഇത് ചരിത്രപരമായ ചുവടുവെപ്പാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു.

നിലവിൽ പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്കുള്ള ടാക്സ് നിർത്തലാക്കുക, ഇന്ധന ഔട്ട്ലെറ്റുകൾ ഇല്ലാത്ത ദ്വീപുകളിൽ ഇവ തുടങ്ങുക, മുടങ്ങികിടക്കുന്ന റോഡുകളുടെ നിർമ്മാണം പുനരാരംഭിക്കുകയും വേണ്ടത്ര നഷ്ട പരിഹാരം നല്കി ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുകയും ചെയ്യുക, കിൽത്താനിലെ പ്രാഥമിക ആരോഗ്യ കേന്ദ്ര (CHC)ത്തിൻറ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കി സാമൂഹിക ആരോഗ്യ കേന്ദ്ര(CHC)മാക്കി ഉയർത്തുക തുടങ്ങിയ വിഷയങ്ങളിൽ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി അധ്യക്ഷൻ ആവശ്യപ്പെട്ടു. ഇവ ഉടൻ പരിഹരിക്കാമെന്ന് അഡ്മിനിസ്ട്രേറ്റർ ഉറപ്പ് നൽകിയതായും നേതാക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here