
ആന്ത്രോത്ത്: സിപിഐ (എം), ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ ആന്ത്രോത്ത് ഹോസ്പിറ്റലിലെ രോഗികൾക്കും, രോഗിയുടെ കൂട്ടിരിപ്പുകാർക്കും ഡ്യൂട്ടി സ്റ്റാഫിനും അടക്കം 25 ഓളം ഇഫ്താർ പാക്കറ്റ് വിതരണം നടത്തി. സിപിഐ (എം) ലക്ഷദ്വീപ് ലോകൽ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മുഹമ്മദ് ഷാഫി ഖുറൈശി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഇ. കെ ഫത്തഹുദ്ധീൻ, സാദിഖ് അലി, ഡി.വൈ.എഫ്.ഐ സെക്രട്ടറി മുഹമ്മദ് യാസർ, ആന്ത്രോത്ത് ബ്രാഞ്ച് സെക്രട്ടറി മാരായ അക്ബർ അലി കെ സി, സി. കെ മുഹ്സിൻ തുടങ്ങിയ സിപിഐ (എം), ഡി.വൈ.എഫ്.ഐ പ്രവർത്തകർ നേതൃത്വം നൽകി. റംസാൻ നാളുകളിൽ ഹോസ്പിറ്റലിൽ കഴിയുന്ന രോഗികൾക്ക് ഇഫ്താർ കിറ്റ് ഏറെ ആശ്വാസമായി.
