ആന്ത്രോത്ത്: ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലുള്ള വിവിധ നിലകളിൽ കഷ്ടപ്പടുന്ന നിരാലംബരായ ജനവിഭാഗങ്ങൾക്ക് വേണ്ടി കാലങ്ങളായി സാന്ത്വന സേവന സഹായ പ്രവർത്തനങ്ങൾ ചെയ്ത് വരുന്ന ആന്ത്രോത്ത് സർക്കിൾ എസ്.വൈ.എസ് സാന്ത്വനം വിഭാഗം ഈ വർഷത്തെ റമളാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു

ആന്ത്രോത്തിലെ 200 കുടുംബങ്ങൾക്ക് വേണ്ടിയുള്ള റമളാൻ റിലീഫ് ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്തത്.

22.03.2024 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ആന്ത്രോത്ത് മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സയ്യിദ് ഫത്തഹുള്ള ആറ്റക്കോയ തങ്ങൾ കിറ്റ് വിതരണം ഉൽഘാടനം ചെയ്തു. സയ്യിദ് അബുൽ ഹസൻ ബാഖവി, കെ.കെ അബൂബക്കർ ബാഖവി, സയ്യിദ് ബുർഹാനുദ്ധീൻ സഅദി, മുഹമ്മദ് ഹാഷിം സഖാഫി, മുഹമ്മദ് മുസ്തഫ.എ, മുഹ്സിൻ തങ്ങൾ പി.പി, സയ്യിദ് ഖാസിം അഹ്സനി, മുഹമ്മദ് അലാവുദ്ധീൻ തങ്ങൾ തുടങ്ങിയ നേതാക്കളും പ്രവർത്തകരും പ്രൗഡമായ പരിപാടിയിൽ സംബന്ധിച്ചു. സ്വാന്ത്വന പ്രവർത്തനത്തിൻ്റെ ശ്രേഷ്ടതയെ കുറിച്ച് ജസീൽ അഹ്‌സനി വയനാട് സംസാരിച്ചു. നാട്ടിൽ നിന്നും വിദേശത്ത് നിന്നും ഇതിന് വേണ്ടി സാമ്പത്തിക സഹായം നൽകിയവർ, മറ്റ് വിവിധ നിലകളിൽ ഈ സംരംഭത്തിന് സഹായ സഹകരങ്ങൾ നടത്തിയവർ എല്ലാവർക്കും വേണ്ടി ബഹു ഫത്തഹുള്ള ആറ്റക്കോയ തങ്ങൾ ദുആ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here